31
Feb 2023
Sun
31 Feb 2023 Sun

അരീക്കോട്: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം അരീക്കോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന അരീക്കോട് മേഖലാ കമ്മിറ്റി രൂപീകരണ യോഗം
മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സാബിറ ചേളാരി, ബിന്ദു രാമനാട്ടുകര, ഭായി മാസ്റ്റര്‍, എന്‍ അബ്ദു റഹീം, അഡ്വകറ്റ് ജലീല്‍ മൈത്ര, കെ.എം സലീം പത്തനാപുരം, കെ.എ ജബ്ബാര്‍ മൈത്ര എന്നിവര്‍ സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് മേഖലാ കമ്മിറ്റി ഭാരവാഹികളായി കെ. അഹമ്മദ് റഹ്‌മത്തുല്ല(പ്രസിഡന്റ്) പി.കെ സാജിദ് ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കെ സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു.

വാഹനക്കുരുക്കും അപകടവും നിത്യ സംഭവമായിരിക്കുന്ന വാഴക്കാട് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുക. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപവും അങ്ങാടികളിലും സീബ്രാ ലൈന്‍ അടയാളപ്പെടുത്തുക, വിദ്യാലയങ്ങള്‍ ഉള്ള ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നീ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തുതലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ വരും ദിവസങ്ങളില്‍ കൈകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക