27
Mar 2025
Sun
27 Mar 2025 Sun

മസ്‌കത്ത് : ഒമാനിലെ സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പില്‍ നൗഫല്‍ (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായ നൗഫല്‍ തുംറൈത്തില്‍നിന്ന് സലാലയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ടയറിനടിയില്‍ പെട്ട നൗഫല്‍ തല്‍ക്ഷണം മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നേരത്തെ ദുബായില്‍ പ്രവാസിയായിരുന്ന നൗഫല്‍ സലാലയിലെത്തിയിട്ട് ഒരു വര്‍ഷമായി.

ഭാര്യ: റിഷാന.

രണ്ട് മക്കളുണ്ട്.

നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

Road accident in Salalah: Malayali youth killed

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക