28
Mar 2024
Mon
28 Mar 2024 Mon
rss cpm

കണ്ണൂര്‍: മട്ടന്നൂര്‍ ഇടവേലിക്കലില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. ഇന്നലെ രാത്രി 10 മണിയോടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. (rss workers attacked cpm workers in kannur mattannur)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂന്നുപേരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടവേലിക്കല്‍ വിഗ്‌നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു മൂന്നുപേരും. ഈ സമയത്താണ് ഒരു സംഘം ആയുധങ്ങളുമായി എത്തി ആക്രമിച്ചത്.

രാത്രി എട്ടോടെ മട്ടന്നൂര്‍ ടൗണില്‍ വെച്ച് വെട്ടേറ്റ റിജിലും ആക്രമി സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, പിന്നീട് സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.