10
Oct 2023
Tue
10 Oct 2023 Tue

സനാതന ധര്‍മം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളെന്ന് യോഗി ആദിത്യനാഥ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: സനാതന ധര്‍മം മാത്രമാണ് മതമെന്നും ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ഗ്യാന്‍ യാഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണ്. സനാതന മാനവികതയുടെ മതമാണ്. അതിനെതിരായ ഏതൊരു ആക്രമണവും മുഴുവന്‍ മനുഷ്യരാശിയെയും അപകടത്തിലാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മഹന്ദ് ദിഗ്‌വിജയ് നാഥിന്റെ അമ്പത്തിനാലാം ചരമ വാര്‍ഷികവും മഹന്ദ് അവൈദ്യനാഥിന്റെ ഒന്‍പതാം ചരമവാര്‍ഷികവും പ്രമാണിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സംഘ്പരിവാരിന്റെ സനാത ധര്‍മത്തെ വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന. സനാതന ധര്‍മ്മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച് അത് തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക