ബിജെപി വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് മുസ് ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം എടുത്ത തീരുമാനം ശരിയാണെന്നും ഇനി കോണ്‍ഗ്രസിന് നല്ലകാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
ബിജെപിയില്‍ വിട്ടുവരുന്നവര്‍ സിപിഐഎമ്മിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് വരിക. ബിജെപിയുടെ വളര്‍ച്ച നിന്നു. സന്ദീപിന്റെ വരവ് പാലക്കാട് വലിയ വിജയം ഉണ്ടാക്കും. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞ സിപിഐഎമ്മിന് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കാനാകില്ല. അദ്ദേഹം നാളെ പാണക്കാട് വന്ന് സാദിഖലി ശിഹാബ് തങ്ങളെ കാണുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇടഞ്ഞുനിന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം ഫലം കണ്ടിരുന്നില്ല. ഇതിനിടെ സന്ദീപിനെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് ബാലന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സന്ദീപ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതോടെ സന്ദീപിനെതിരേ സിപിഐഎം രംഗത്തുവരികയും ചെയ്തു. വര്ഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് കൊണ്ടുനടക്കാന് കോണ്ഗ്രസിനെ കഴിയൂ എന്നാണ് മുതിര്ന്ന നേതാവ് എം ബി രാജേഷ് വിമര്ശിച്ചത്.


