ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സഞ്ജു സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി. 47 പന്തില്‍ നിന്നായിരുന്നു സഞ്ജു ശതകം തികച്ചത്. 27 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സെഞ്ച്വറി പിന്നീടുള്ള 20 പന്തില്‍ നിന്നാണ് സെഞ്ച്വറി തികച്ചത്. 7 ഫോറും 10 സിക്‌സുകളുമാണ് സഞ്ജു പറത്തിയത്.
|
ടി 20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇതോടെ സഞ്ജു സാംസണ് ലഭിച്ചു. അമ്പതാമത്തെ പന്തില്‍ സഞ്ജു മറ്റൊരു സിക്‌സ് കൂടി നേടാനുള്ള ശ്രമത്തില്‍ പിടികൊടുത്താണ് പുറത്തായത്. നേരത്തേ ബംഗ്ലാദേശിനെതിരായിട്ടാണ് സഞ്ജു തന്റെ അതിവേഗ സെഞ്ച്വറി നേടിയത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സഞ്ജുവിന്റെ മികവില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21ഉം തിലക് വര്‍മ 33ഉം റണ്‍സെടുത്തു. റിങ്കു സിങ്ങാണ്(11)രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. അഭിഷേക് ശര്‍മ 7ഉം ഹാര്‍ദിക് പാണ്ഡ്യ രണ്ടും റണ്‍സെടുത്ത് പുറത്തായി.
READ ALSO: ബംഗ്ലാദേശിനെതിരേ സഞ്ജുവിന്റെ അഴിഞ്ഞാട്ടം; 40 പന്തില്‍ സെഞ്ച്വറി


