ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ കേവലം 40 പന്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍. 22 പന്തുകളില്‍ നിന്ന് അര്‍ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു സാംസണ്‍ അതിവേഗം സെഞ്ച്വറിയിലേക്ക് കടന്നെത്തുകയായിരുന്നു. സഞ്ജുവിന്റെ പ്രഥമ അന്താരാഷ്ട്ര ടി20 സെഞ്ച്വറിയാണ് ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പിറന്നത്. ഇന്ത്യന്‍ താരം നേടുന്ന വേഗമേറിയ രണ്ടാം ശതകമാണ് സഞ്ജു സാംസണ്‍ ഇന്നു നേടിയത്. 11 ഫോറുകളും എട്ട് സിക്‌സുകളും നേടിയ സഞ്ജു 47 പന്തുകളില്‍ നിന്ന് 111 റണ്‍സ് നേടി പുറത്തായി.
|
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മയെ(4)തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിനൊത്ത്(35 പന്തില്‍ 75)സഞ്ജു അടിച്ചുകയറുകയായിരുന്നു. സഞ്ജുവിന് പിന്നാലെ സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും പിന്നീടെത്തിയ റിയാന്‍ പരാഗും(13 പന്തില് 34) ഹാര്‍ദിക് പാണ്ഡ്യയും(18 പന്തില് 47) ബംഗ്ലാ ബോളിങ് നിരയെ തല്ലിച്ചതച്ചു. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില് 297 റണ്ണാണ് ഇന്ത്യ നേടിയത്.


