30
Feb 2024
Wed
30 Feb 2024 Wed
santhan dies of heart attack who convicted in rajiv gandhi assassination

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍(55)എന്ന സുതേന്ദിരരാജ ശ്രീലങ്കയിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ഭാവിജീവിതം ശ്രീലങ്കയില്‍ ആകാമെന്ന ശാന്തന്റെ ആഗ്രഹം കണക്കിലെടുത്ത് കേന്ദ്രം ശ്രീലങ്കയിലേക്ക് പോവാന്‍ അദ്ദേഹത്തിന് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തന്‍ നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.

2022 മെയ് മാസത്തിലാണ് ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും മുന്‍പ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ സുപ്രിം കോടതി മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപിലായിരുന്നു ശാന്തന്‍ കഴിഞ്ഞിരുന്നത്.