31
Nov 2023
Sun
31 Nov 2023 Sun

ഗസ്സയിലേക്ക് സൗദിയില്‍നിന്ന് സഹായങ്ങളുടെ ഒഴുക്ക്; 58 കണ്ടെയ്‌നറുകളായി 890 ടണ്‍ വസ്തുക്കള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്കായി സൗദിയുടെ സഹായം ഒഴുകുന്നു. ഗസ്സക്കാര്‍ക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലില്‍ 58 കണ്ടെയ്‌നറുകളായി 890 ടണ്‍ വസ്തുക്കളാണുള്ളത്. ഇതില്‍ 21 കണ്ടെയ്‌നറുകള്‍ മെഡിക്കല്‍ സാമഗ്രികളാണ്. 303 ടണ്‍ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടണ്‍ പാല്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന 37

ഗാസയിലെ ദുരിതബാധിതരായ പലസ്തീന്‍ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലസ്തീന്‍ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിെന്റ തുടര്‍ച്ചയെന്നോണമാണ് സഹായം. കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ വിമാനം, കപ്പല്‍ വഴി ഗാസയിലേക്ക് സഹായം അയയ്ക്കുന്നത് തുടരുകയാണ്. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകള്‍ റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് പുറപ്പെട്ടതായി കിങ് സല്‍മാന്‍ കേന്ദ്രം വക്താവ് സമിര്‍ അല്‍ജതീലി പറഞ്ഞു. സഹായവുമായി 19ാം നമ്പര്‍ വിമാനം ഇതിനകം ഈജിപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലേക്ക് സൗദി ദുരിതാശ്വാസ കപ്പല്‍ ഉടനെ എത്തും. മെഡിക്കല്‍ സപ്ലൈസ്, ലായനികള്‍, ഭക്ഷണം, കുട്ടികള്‍ക്കുള്ള പാല്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുമുണ്ട്. 350 ട്രക്കുകളിലായി സഹായ വസ്തുക്കളുണ്ട്. ഈ ട്രക്കുകള്‍ കടത്തിവിടാന്‍ അതിര്‍ത്തി തുറക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് നിയന്ത്രണമില്ലാതെ അതിര്‍ത്തി കവാടം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെന്നും കിങ് സല്‍മാന്‍ കേന്ദ്രം വക്താവ് പറഞ്ഞു.

ഗസ്സയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വിവിധ ഏജന്‍സികളുമായി സൗദി കഴിഞ്ഞദിവസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഗസ്സയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അടിയന്തിര സഹായ പദ്ധതികള്‍ നടപ്പിലാക്കാന്‍ 4,53,50,000 ഡോളറിന്റെ കരാറിലാണ് വിവിധ ഏജന്‍സികളുമായി സൗദി ഒപ്പുവെച്ചത്. ഇതിനായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബിഅയും, യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നീ ഏജന്‍സികളുമായി നാല് പ്രധാന സംയുക്ത കരാറുകളില്‍ ഒപ്പുവെച്ചു.

Saudi Arabia’s aid agency KSrelief sent aid convoys carrying food, medical and shelter aid into Gaza through the Rafah crossing on Sunday.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക