31
Mar 2023
Mon
31 Mar 2023 Mon

റിയാദ്: സൗദിയിൽ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായിൽ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസൻസ് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായിൽ പ്രക്ഷേപണം ആരംഭിക്കും.

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് ആണ് ഈ സംരംഭത്തിന് പിന്നിൽ. ജിദ്ദ, റിയാദ്, ദമാം നഗരങ്ങൾ കേന്ദ്രീകരിച്ചാകും എഫ്.എം റേഡിയോ പ്രവർത്തിക്കുക. മലയാളി വ്യവസായിയും ക്ലസ്റ്റർ അറേബ്യ സി.ഇ.ഓയുമായ റഹീം പട്രക്കടവനു കീഴിലാണ് ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. വാർത്തകളും വിനോദ പരിപാടികളും ഉണ്ടാകുമെന്ന് മാനേജ്‌മെൻറ് അറിയിച്ചു.

എഫ്.എം സ്റ്റേഷന്റെ ലോഗോ കഴിഞ്ഞദിവസം ജിദ്ദയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക