15
Aug 2022
Sat
15 Aug 2022 Sat

ഹജ്ജിന് തീർത്ഥാടകരെ തിരഞ്ഞെടുക്കാൻ നറുക്കെടുക്കുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യ. 2023ലെ ഹജ്ജിനുള്ള ആഭ്യന്തര തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനാണ് നറുക്കെടുപ്പ് ഒഴിവാക്കി പുതിയ പേമെന്റ് സംവിധാനം ഏർപ്പെടുത്തുക. ​ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അതേസമയം 65 വയസ്സിനു മുകളിലുള്ളവർക്ക് 25 ശതമാനം സംവരണം ഉണ്ടാവും. പുതിയ സംവിധാന പ്രകാരം തീർഥാടകർക്ക് രണ്ടുതവണയായി പണം അടയ്ക്കാൻ അവസരം ലഭിക്കും. ഈ വർഷം രാജ്യത്തിനകത്തും പുറത്തുമായി പത്തുലക്ഷത്തിലേറെ തീർഥാടകരാണ് ഹജ്ജ് നിർവഹിച്ചത്. 

 

കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ ആകെ 1000 പേർക്കായിരുന്നു ഹജ്ജ് നിർവഹിക്കാൻ അവസരം നൽകിയത്. 2021ൽ ഇത് അറുപതിനായിരമായി ഉയർത്തുകയും വാക്സിനേഷൻ സ്വീകരിച്ച അറുപതിനായിരം പേരെ നറുക്കെടുപ്പിലൂടെ  ഹജ്ജിന് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക