സൗദിയിലെ പ്രവാസിയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പോക്കറ്റ് കാലിയാവില്ല
|
റിയാദ്: പൊതുഗാതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി അറേബ്യ. 55 തരം നിയമലംഘനങ്ങള്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയമങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അവകാശങ്ങളും നിബന്ധനകളും, നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും അവകാശലംഘനങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചു.
പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാലിക്കുന്നതിന് പൊതു അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രാക്കാര്‍ ബാധ്യസ്ഥരാണെന്നതൊടൊപ്പം യാത്രകളില്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ നിയമലംഘനങ്ങളായി കണക്കാക്കി പിഴ ഒടുക്കേണ്ടിവരും. പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങള്‍ തമ്മിലുള്ള ഇന്റര്‍സിറ്റി ബസുകള്‍, നഗരത്തിനകത്തുള്ള ഇന്‍ട്രാസിറ്റി ബസുകള്‍, നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റര്‍സിറ്റി റെയില്‍വേ, നഗരത്തിനകത്തെ ഇന്‍ട്രാസിറ്റി റെയില്‍വേ, കപ്പല്‍ യാത്രക്കാര്‍ എന്നിങ്ങനെ ഒരോ വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഉള്‍പ്പെടുത്തി പട്ടികയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടായേക്കാവുന്ന ഭക്ഷണസാധനങ്ങളും യാത്രയില്‍ ഒപ്പം കരുതിയാല്‍ 200 റിയാല്‍ പിഴ ശിക്ഷ.ടിക്കറ്റില്ലാതെ യാത്ര ചെയുന്നവര്‍ക്ക് ടിക്കറ്റ് നിരക്കും കൂടാതെ 200 റിയാല്‍ പിഴയും നല്‍കേണ്ടിവരും 13 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് ഇന്റര്‍സിറ്റി സര്‍വ്വീസുകളിലും, 8 വയസ്സ് വരെയു മുള്ള കുട്ടികള്‍ക്ക് ഇന്‍ട്രാസിറ്റി സര്‍വ്വീസുകളിലും ഒറ്റക്കും യാത്ര ചെയ്യാന്‍ അനുമതിയില്ല.
വളര്‍ത്തുമൃഗങ്ങളെ വാഹനങ്ങളില്‍ അവയ്ക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിക്കാത്ത പക്ഷം യാത്രക്ക് അനുമതി നല്‍കില്ല. യാത്രക്കിടെ അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുമ്പോള്‍ കാണിക്കാതിരുന്നാല്‍ യാത്ര വിലക്കി പൊലീസിന് കൈമാറും. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാല്‍ 200 റിയാല്‍ പിഴയീടാക്കും.സ്‌പെഷ്യല്‍ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവര്‍ അനര്‍ഹരാണെങ്കില്‍ ടിക്കറ്റ് നിരക്ക് കൂടാതെ 200 റിയാല്‍ പിഴയും നല്‍കണം. ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ച ഇരിപ്പിടത്തില്‍ ഇരുന്നാല്‍ 200 റിയാല്‍ പിഴ പ്രാര്‍ഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാല്‍ 200 റിയാല്‍ പിഴ.വാഹനത്തില്‍ അനുവദിച്ചതിനേക്കാള്‍ വലുപ്പമേറിയ ലഗേജുകളാണെങ്കില്‍ യാത്രയക്ക് അനുവാദം നല്‍കില്ല. ലഗേജുകള്‍ അതിനായി നിശ്ചയിച്ച ഇടങ്ങളില്‍ വെച്ചില്ലെങ്കില്‍ 100 റിയാല്‍ പിഴ. സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മുഷിഞ്ഞ വസ്ത്രങ്ങളുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. വാഹനത്തിന് കേടുവരുത്തുന്നത് ഗുരുതര നിയമലംഘനമാണ് 500 റിയാല്‍ പിഴയാണ് ശിക്ഷ.
സൗദി അറേബ്യയില്‍ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഏകീകരിക്കുന്നതിനും പിഴകള്‍ നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





