ജിദ്ദ: സൗദി അറേബ്യയുടെ പതാകയിൽ ചെറിയ മാറ്റങ്ങൾ വരുന്നു. സത്യസാക്ഷ്യവാക്യത്തിൽ (ലാഇലാഹ ഇല്ലല്ലാഹ്) ഹംസകളും (ഹാഅ് എന്ന അക്ഷരങ്ങൾ) അലങ്കാര രൂപങ്ങളും പുതുതായി ഉൾപ്പെടുത്തും. സത്യസാക്ഷ്യവാക്യത്തിന്റെ അടിഭാഗത്തുള്ള വാളിന്റെ പിടിയിലും നേരിയ മാറ്റം വരുത്തും. സൗദി സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം പുറത്തിറക്കിയ സൗദി പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ഇക്കാര്യം പറയുന്നുണ്ട്.
|
അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ പതാകയിൽ മറ്റു വാചകങ്ങളോ ചിത്രങ്ങളോ എംബ്ലങ്ങളോ ഉൾപ്പെടുത്തുന്നതിനും വിലക്കുണ്ട്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലുള്ള പതാകയും മോശം അവസ്ഥയിലുള്ള പതാകയും ഉയർത്താൻ പാടില്ല. ഇത്തരം പതാകകൾ അവ ഉപയോഗിക്കുന്ന വകുപ്പുകൾ തന്നെ നശിപ്പിക്കുകയാണ് വേണ്ടതെന്നും മൃഗങ്ങളുടെ ശരീരങ്ങളിൽ പതാക പുതപ്പിക്കാനും മുദ്രണം ചെയ്യാനും പാടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





