19
Aug 2023
Wed
19 Aug 2023 Wed

സൗദിയില്‍ മോഷണംപോയ വാഹനങ്ങളുടെ ഫീസും പിഴയും ഇനി അടക്കേണ്ട

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: വാഹനം മോഷണം പോയാല്‍ അത് കണ്ടെത്തുന്ന കാലയളവിലുള്ള ഫീസുകളും മറ്റ് പിഴകളും ഉടമ അടക്കേണ്ടതില്ല. ജിദ്ദ അല്‍ സലാം പാലസില്‍ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വാഹനം യഥാര്‍ത്ഥ ഉടമക്ക് തിരിച്ചുകിട്ടുന്നത് വരെയുള്ള കാലയളവില്‍ വാഹനങ്ങള്‍ക്ക് നല്‍കേണ്ട ഫീസും പിഴയുമാണ് ഒഴിവാക്കുന്നത്. ഒരാളുടെ വാഹനം മോഷ്ടിക്കപ്പെട്ടതായി ബന്ധപ്പെട്ട അധികാരികളില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതലുള്ള ഫീസായിരിക്കും ഒഴിവാക്കുക. മോഷണം പോയ വാഹനം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയാല്‍ അതിന്റെ പിഴയും യഥാര്‍ത്ഥ ഉടമയുടെ പേരില്ലാകില്ല. വാഹനത്തിന്റെ ഇസ്തിമാറ പുതുക്കല്‍ പോലുള്ള കാര്യങ്ങള്‍ക്കുള്ള പിഴയും ഒഴിവാക്കും. വാഹനം മോഷ്ടിച്ചതായി വ്യാജ പരാതി നല്‍കിയവര്‍ക്ക് ഈ ആനുകൂല്യം ഉണ്ടാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക