29
Dec 2023
Sun
29 Dec 2023 Sun

മാതാവിനെയും സഹോദരിയെയും കുത്തിക്കൊല്ലുകയും തെളവുനശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്ത യുവാവിനെ സൗദിയിൽ തലവെട്ടിക്കൊന്നു. ശനിയാഴ്ച മദീനയിലാണ് വധശിക്ഷ നടപ്പാക്കിയത്. കീഴ്ക്കോടതി ഉത്തരവ് മേൽക്കോടതിയും റോയൽകോടതിയും ശരിവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. അബ്ദുൽ റഹ്മാൻ ബിൻ സാലിഹ് എന്ന സ്വദേശി പൗരനെയാണ് തലവെട്ടിക്കൊന്നത്. അതേസമയം എന്നാണ് കൊലപാതകം നടന്നതെന്നോ എവിടെയാണ് നടന്നതെന്നോ ഉള്ള വിവരം അധികൃതർ പുറത്തുവിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക