22
Jun 2023
Sun
22 Jun 2023 Sun

റിയാദ്: വരുന്ന പത്തുവര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ 800 ബില്യന്‍ ഡോളര്‍ സൗദി അറേബ്യ നിക്ഷേപിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. ഞായറാഴ്ച ചേര്‍ന്ന അറബ്-ചൈന വ്യവസായികളുടെ പത്താമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) ടൂറിസം രംഗത്തുനിന്നുള്ള സംഭാവന 4.5 ശതമാനമായി വര്‍ധിച്ചുവെന്നും 2019ല്‍ ഇത് കേവലം 3 ശതമാനമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2030 ടൂറിസം രംഗത്തുനിന്ന് ജിഡിപിയിലേക്കുള്ള സംഭാവന 10 ശതമാനമായി വര്‍ധിപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം.

ചരിത്രവും പൈതൃകവും നേരിട്ടു കാണാന്‍ കൂടുതല്‍ ചൈനീസ് പൗരന്മാരെ രാജ്യത്തേക്ക് ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സൗദിയില്‍ നിക്ഷേപമിറക്കാന്‍ ഒട്ടേറെ അവസരങ്ങളുണ്ടെന്നും മന്ത്രി ചൈനീസ് വ്യവസായികളെ ഓര്‍മിപ്പിച്ചു.