ഭോപാല്‍: മധ്യപ്രദേശില്‍ സഹപാഠികളുടെ കൂട്ടബലാത്സംഗത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.(Schoolgirl commits suicide after being gang-raped and videotaped by classmates) ദമോഹ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അതേ ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളാണ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. ശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
|
സ്‌കൂള്‍ വിട്ടതിന് ശേഷം സഹപാഠികളായ നാലുവിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയില്ല.
തുടര്‍ന്ന് വ്യാഴാഴ്ച സ്‌കൂളിലെത്തിയ പെണ്‍കുട്ടിയെ വിദ്യാര്‍ഥികള്‍ വീണ്ടും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നാലു വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.





