25
Nov 2024
Sat
25 Nov 2024 Sat
SDPI AIMIM

മഹാരാഷ്ട്രയിലെ ഔറംഗബാദ് ഈസ്റ്റ് മണ്ഡലത്തില്‍ എസ്ഡിപിഐ പിന്തുണയോടെ മല്‍സരിച്ച എഐഎംഐഎം സ്ഥാനാര്‍ഥി വന്‍ വിജയത്തിലേക്ക്. (SDPI-AIMIM alliance leading in BJP’s sitting seats in Maharashtra) 10 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ സഖ്യ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം അര ലക്ഷം വോട്ട് കവിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് എഐഎംഐഎം സ്ഥാനാര്‍ഥി ഇംതിയാസ് ജലീല്‍ സെയ്ദ് 53209 വോട്ടുകളുടെ ലീഡ് നേടിയിരിക്കുന്നത്. ബിജെപിയുടെ അതുല്‍ മൊറേശ്വര്‍ സാവിയാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി.

2019ലെ തിരഞ്ഞെടുപ്പില്‍ അതുല്‍ മോറേശ്വര്‍ 13,652 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്. എഐഎംഐഎംന് വേണ്ടി ഡോ. അബ്ദുല്‍ ഗഫാര്‍ ഖാദിരിയാണ് ഇവിടെ മല്‍സരിച്ചത്. 2014ലും ഇവിടെ ബിജെപിയാണ് വിജയിച്ചത്.

മഹാരാഷ്ട്രയില്‍ എസ്ഡിപിഐക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് ഔറംഗബാദ് ഈസ്റ്റ്. ഇത്തവണ എസ്ഡിപിഐ പിന്തുണ എഐഎംഐഎം വിജയത്തില്‍ വലിയ പങ്കു വഹിച്ചതായാണ് വിലയിരുത്തല്‍.

29 സ്ഥാനാര്‍ഥികളാണ് ഇത്തവണ മണ്ഡലത്തില്‍ മല്‍സരം രംഗത്തുണ്ടായിരുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക വേണ്ടി മല്‍സരിച്ച ഡാ. അബ്ദുല്‍ ഗഫാര്‍ ഖാദിരി ഇത്തവണ കളം മാറി സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു.