22
Nov 2024
Sat
22 Nov 2024 Sat
SDPI and Jamate Islami behind huge victory of UDF in Palakkad Says M V Govindan

തിരുവനന്തപുരം: പാലക്കാട്ട് യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്തുനിര്‍ത്തിയാണ് പാലക്കാട്ട് യുഡിഎഫ് ജയിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് അവിടെ ആദ്യം പ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. സ്വാഭാവികമായും മുസ്ലിം വര്‍ഗീയശക്തികള്‍, അവരെ കൂടി യുഡിഎഫിന്റെ ഭാഗമാക്കി ചേര്‍ത്തുകൊണ്ടാണ് ഈ കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയാണ് അപകടം എന്ന് ചൂണ്ടിക്കാണിച്ച് വലിയരീതിയില്‍ ന്യൂനപക്ഷവോട്ട് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ആരെക്കാളും മുന്‍പന്തിയില്‍ നിന്നത് മുസ്ലിം ലീഗിനൊപ്പം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. ഈ മഴവില്‍സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോടെ അവിടെ യോജിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് നഗരപ്രദേശത്തെയും മറ്റും വോട്ടിങ് പാറ്റേണില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കരയിലേത് ഉജ്വലവിജയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വരാന്‍പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ എല്‍ഡിഎഫിന് നിര്‍ണായകമായ ചുമതല നിര്‍വഹിക്കാനാകും എന്നതാണ് ചേലക്കരയിലെ വിധിയിലൂടെ കാണുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

READ ALSO:  ഷാഫിയുടെ ഭൂരിപക്ഷം മറികടന്നു രാഹുല്‍; ചേലക്കര ചുവന്നു തന്നെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക