ചേലക്കര: ചേലക്കര മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ജയിച്ചു.(Palakkad Rahul Mankootathil, Chelakkara UR Pradeep) 12,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ രമ്യ ഹരിദാസിനെ യുആര്‍ പ്രദീപ് തോല്‍പ്പിച്ചത്.
|
യുആര്‍ പ്രദീപിന് 64,259 വോട്ടുകളും രമ്യ ഹരിദാസിന് 52,137 വോട്ടുകളുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ 33,354 വോട്ടുകള്‍ നേടി.
പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു. ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തെ കടത്തിവെട്ടിയാണ് ഇക്കുറി ഷാഫി പാലക്കാട് വിജയക്കൊടി നേടിയത്. 18,669 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി ബിജെപിയിലെ സി കൃഷ്ണകുമാറിനെ തോല്‍പ്പിച്ചത്.
ALSO READ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ എസ്ഡിപിഐ-എഐഎംഐഎം കുതിപ്പ്
കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ 17,483 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാഹുലിന് 57,912 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി 39,243 വോട്ടുകളും ലഭിച്ചു. ഇടത് സ്ഥാനാര്‍ഥി 37,046 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി
ഭരണ വിരുദ്ധ വികാരമില്ല
തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും.
അതേസമയം മൂന്നാം വട്ടവും ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണം സംസ്ഥാനത്ത് വരും എന്നതിന്റെ സൂചനയാണ് ചേലക്കരയില്‍ കാണുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫ് എല്ലാ കള്ളപ്രചാര വേലകളും ഇറക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തിന് വേണ്ടി അണിനിരന്നു. ഭരണവിരുദ്ധത ഇല്ലെന്നാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


