14
Aug 2023
Sat
14 Aug 2023 Sat

അരീക്കോട്: അരിക്കോട് ഗവ. താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി. എസ് ഡി പി ഐ ഏറനാട് മണ്ഡലം പ്രസിഡൻ്റ് യുസഫ് ചെമ്മല ഉദ്ഘാടനം നിർവഹിച്ചു. താലൂക്കാശുപത്രിയുടെ അനാസ്ഥക്ക് കാരണം എച്ച് എം സി യും എം എൽ എ യും ആരോഗ്യ വകുപ്പുമാണെന്നും പത്ത് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നടപ്പിലാക്കാത്തത് മണ്ഡലത്തിലെ ജനങ്ങളെ പരിഹസിക്കലാണെന്നും യൂസഫ് ചെമ്മല പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലപഴക്കം കഴിഞ്ഞ കെട്ടിടങ്ങൾക്ക് 80 ശതമാനം ഒക്യുപേഷൻ നൽകി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നിൽ എച്ച് എം സി യും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണ്. ഇതുകൊണ്ടാണ് പുതിയ കെട്ടിട നിർമാണത്തിന് ഫണ്ടുണ്ടായിട്ടും ചെലവഴിക്കാൻ കഴിയാത്തതെന്നും ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്നും യൂസഫ് ചെമ്മല ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി ജലാൽ കാവനൂർ, മണ്ഡലം വൈസ് പ്രസിഡന്റ് ബീരാൻ കുട്ടി മൗലവി, എസ് ഡി പി മണ്ഡലം ട്രഷറർ ബശീർ കിഴിശ്ശേരി, വെൽഫയർ പാർട്ടി ഏറനാട് മണ്ഡലം ട്രഷറർ നാസർ മാസ്റ്റർ ,എസ് ഡി പി ഐ പഞ്ചായത്ത്പ്രസിഡന്റ് സുലൈമാൻ പനോളി, സെക്രട്ടറി, മുജീബ്ചെമ്രക്കാട്ടൂർ തുടങ്ങിവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക