29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
SDPI rescue team traped in Soochipara forest are safe

മുണ്ടേരിയില്‍ ജനകീയ തിരച്ചിലിനിടെ വനത്തില്‍ കുടുങ്ങിയ 14 അംഗ എസ്ഡിപിഐ റെസ്‌ക്യൂ ടീം സുരക്ഷിതരെന്ന് സന്ദേശം. ബുധന്‍ പുലര്‍ച്ചെ 5.45ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് ഷമീമിന് സംഘവുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചു. തേയില തോട്ടത്തില്‍ സംഘം സുരക്ഷിതരാണെന്ന് മുര്‍ഷിദ് ഷമീം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച തിരച്ചിലിനു പോയ സംഘം ചാലിയാര്‍ പുഴയില്‍ വെള്ളമുയര്‍ന്നതോടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെ തങ്ങള്‍ സുരക്ഷിതരാണെന്ന ശബ്ദസന്ദേശം റെസ്‌ക്യൂടീം അംഗങ്ങള്‍ അയച്ചിരുന്നു.

പുഴയിലെ ഒഴുക്ക് കുറയുന്നുണ്ടെന്നും അങ്ങനെയാണെങ്കില്‍ രാവിലെ പതിനൊന്നോടെ തിരിച്ചെത്താനാകുമെന്ന് കരുതുന്നതെന്നും എസ്ഡിപിഐ നേതൃത്വം അറിയിച്ചു.മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി ജനകീയ തിരച്ചിലിനായി സൂചിപ്പാറയ്ക്ക് സമീപത്തേക്ക് പോയവരാണ് ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തില്‍ കുടുങ്ങിപ്പോയത്. ചൊവ്വ ഉച്ചയോടെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴ പെയ്തതാണ് പുഴയിലെ കുത്തൊഴുക്കിന് കാരണമായത്.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement