സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് എഡ്പിഐ പ്രവർത്തകർക്ക് 18 വർഷം തടവ്. കണ്ണൂര്‍ രാമന്തളി വടക്കുമ്പാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ വധിക്കാൻ ശ്രമിച്ച കേസിലാണ് തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്ദുല്ല, ഫൈസല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
|
2015 സെപ്തംബർ 17ന് വൈകീട്ട് 6.30നാണ് കേസിനാധാരമായ സംഭവം. ആക്രമണത്തില്‍ വിജയൻ്റെ സംസാരശേഷി ഭാഗിമായി നഷ്ടപ്പെട്ടിരുന്നു. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്സില് നിന്ന് ഓണാഘോഷ പരിപാടികള്‍ക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ് കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ.
സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികില്‍ നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികൾ രാഷ്ട്രീയവിരോധത്താല്‍ വാള്‍കൊണ്ട് വിജയന്റെ തലയ്ക്കും കാലിനും വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



