യുഎഇയില്‍ ജോലി നോക്കുന്നോ? എങ്കിലിതാ സെക്യൂരിറ്റി ഗാര്‍ഡ് ആകാന്‍ അവസരം; ശമ്പളം അരലക്ഷത്തിലേറെ, യോഗ്യത SSLC
|
അബുദാബി: യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേക്ക് അവസരം. കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് അവസരം ഒരുങ്ങുന്നത്. 25 നും 40 നും ഇടയില്‍ പ്രായ പരിധിയുള്ള പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 5.7 ഉയരമുണ്ടായിരിക്കണം. ഏതെങ്കിലും മേഖലയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സുരക്ഷാ മേഖലയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയണം. മറ്റ് ഭാഷകള്‍ കൂടി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന.
പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ചും അറിവുണ്ടായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്.
അഭിമുഖ സമയത്ത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 2262 യുഎഇ ദിര്‍ഹമാണ് ശമ്പളം,അതായത് 51274 ഇന്ത്യന്‍ രൂപ. ഇത് കൂടാതെ മറ്റ് അലവന്‍സുകളും ലഭിക്കും.ഓവര്‍ടൈം ഡ്യൂട്ടിക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കും.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോര്‍ട്ടും [email protected] എന്ന ഇമെയിലിലേക്ക് ഡിസംബര്‍ 31 നകം അയക്കണം.
ശ്രദ്ധിക്കുക: സര്‍ക്കാര്‍ സ്ഥാപനം വഴിയായതിനാല്‍ ഈ ജോലി ലഭിക്കാന്‍ യാതൊരു കമ്മിഷനും നല്‍കേണ്ടതില്ല.


