24
Sep 2022
Sun
24 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു. 87 വയസ്സായിരുന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. ഹൃ​ദ്രോ​ഗ​സം​ബ​ന്ധ​വും ശ്വാ​സ​കോ​ശ സം​ബ​ന്ധ​വു​മാ​യ അ​സു​ഖത്തെ തുടർന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പ​ല​പ്രാ​വ​ശ്യം അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 

 

നി​ല​മ്പൂ​രി​നെ പ്രതിനിധീകരിച്ച് എ​ട്ട് തവണയാണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തിയത്. മൂ​ന്ന് മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.​ 1980ൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായിരുന്നു. എ കെ ആൻറണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പും കൈകാര്യം ചെയ്തു. 

 

ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ധൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ‍