ന്യൂദല്‍ഹി: നരേന്ദ്ര മോദി നേതൃത്വത്തില്‍ തുടര്‍ന്നാല്‍ ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴുമെന്ന് മുതിര്‍ന്ന ബിജപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. (Senior leader Subramaniam Swamy says BJP will sink like Titanic if Modi’s leadership continues) എക്സിലൂടെയാണ് സ്വാമി മോദിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
|
ടൈറ്റാന്റിക് കപ്പല്‍ പോലെ നമ്മുടെ പാര്‍ട്ടി മുങ്ങുന്നത് കാണാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്‍ മോദി തന്നെ നേതൃത്വത്തില്‍ തുടരട്ടെയന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുറത്തുവന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യാ മുന്നണിക്ക് അനുകൂലമായതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
നേരത്തേയും പല തവണ മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ജൂണ്‍ 25 ഭരണഘടനാ കൊലപാതക ദിനമായി പ്രഖ്യാപിച്ചപ്പോള്‍ അതിനെ സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് എന്ത് സംഭാവനയാണ് മോദിയും അമിത് ഷായും നല്‍കിയതെന്നാണ് അന്ന് അദ്ദേഹം എക്സില്‍ കുറിച്ചത്.
ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ഒരു മോശം സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ ലോക്സഭാ ഫലം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ ആര്‍ക്കും ജനങ്ങളെ നിസാരമായി കാണാനാകില്ലെന്ന് മോദി മനസിലാക്കിയില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കും മുമ്പ് മോദി സ്ഥാനമൊഴിയണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.





