19
Apr 2026
Mon
19 Apr 2026 Mon
serious revealation against Dr K Ram over death of Nithin Rajan

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ അധ്യാപകന്‍ ഡോ. കെ. റാമിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. നിതിന്റെ വീട്ടില്‍ എത്തിയ സഹപാഠികളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ റാമിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാം സര്‍ ഒരു അധ്യാപകനല്ല, മൃഗമാണ്. നിതിന്റെ മരണശേഷം പുറത്തുവന്ന ശബ്ദസന്ദേശത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആര്‍ച്ച മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസില്‍ ബോഡി ഷേമിങ് നടത്താറുണ്ട്. ഒരു മണിക്കൂര്‍ ക്ലാസില്‍ അഞ്ച് മിനിറ്റ് മാത്രമാണ് പഠിപ്പിക്കുക. 55 മിനിറ്റും മതം പറയുകയോ ബോഡി ഷെയിമിങ് നടത്തുകയോ ട്രാന്‍സ്ജന്‍ഡര്‍ ആണോ ഗേ ആണോ എന്നു ചോദിക്കുകയുമാണ് ചെയ്യുക. നിറം കുറവാണെന്നു പറയും. വെളുത്ത നിറമുള്ളവരാണെങ്കില്‍ കാണാന്‍ സിന്‍ഡ്രലയെ പോലുണ്ടെന്ന് പറയും. നിതിനെ ടാര്‍ഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. നിതിന്റെ ഉത്തരക്കടലാസ് മറ്റു വിദ്യാര്‍ഥികളെ കൊണ്ടു വായിപ്പിച്ച് ഹരാസ് ചെയ്തു.

പേരന്റ് യോഗത്തില്‍ അമ്മ വരാതിരുന്നതിനു കാരണം സര്‍ജറി മൂലമാണെന്ന് പറഞ്ഞപ്പോള്‍ കാലിന് കുഴപ്പമൊന്നുമില്ലല്ലോ എന്നു പരിഹസിച്ചു. സര്‍ജറി നടത്തി നിന്റെ അവയവം എടുത്തുകളയണമെന്ന് പരിഹസിച്ചു. പേടിച്ചിട്ടാണ് പലരും പരാതി നല്‍കാത്തതെന്നും താന്‍ ഇതെല്ലാം പറഞ്ഞാല്‍ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്ന് ആര്‍ച്ച പ്രതികരിച്ചു. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. താന്‍ കൊലപാതകം നടത്തിയിട്ടുള്ളയാളാണെന്നും സസ്‌പെന്‍ഷന്‍ ലഭിക്കുന്നതൊന്നും തനിക്കു കുഴപ്പമില്ലെന്നും റാം തങ്ങളോടു പറയാറുണ്ടെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. അറ്റന്‍ഡന്‍സും മാര്‍ക്കും കുറയ്ക്കുകയാണ് റാം വിദ്യാര്‍ഥികളോടു ചെയ്യുന്ന ക്രൂരത.

അതിനിടെ നിതിന്‍ രാജിന്റെ വീട്ടില്‍ എസ്സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ സന്ദര്‍ശനം നടത്തി. ജാതീയ അധിക്ഷേപം ഇന്നും നിലനില്‍ക്കുന്നു എന്ന് കേള്‍ക്കുന്നത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനെതിരേ പരാതി നല്‍കിയ യുവതിക്കെതിരേ കേസ് നല്‍കിയ അഭിഭാഷകന് കുരുക്കായി പോലീസ് അന്വേഷണം