29
Apr 2026
Thu
29 Apr 2026 Thu
Trump announces Israel-Hezbollah 10-day ceasefire

ഇസ്രായേലും ലബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചര്‍ച്ചയില്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് ഇരുനേതാക്കളും വഴങ്ങുകയായിരുന്നു. ഇസ്രായേല്‍ ലബനനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതോടെ ഇറാനുമായുള്ള യുദ്ധവും അവസാനിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. നേരത്തേ യുഎസ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലബനനില്‍ ഇസ്രായേല്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇറാന്‍ ആക്രമണം തുടര്‍ന്നത്.

യുദ്ധം അവസാനിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി ഇല്ലാതാവുകയും ആഗോളതലത്തില്‍ ഉണ്ടായേക്കാവുന്ന രൂക്ഷമായ ഇന്ധനപ്രതിസന്ധി ഒഴിഞ്ഞുപോവുകയും ചെയ്യും. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ മധ്യസ്ഥ നീക്കങ്ങളിലൂടെ ഉണ്ടാവുമെന്നാണ് കരുതുന്നത്.

ALSO READ: കരാട്ടേ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക