25
Nov 2024
Sun
25 Nov 2024 Sun
Several Israelis hurt by relentless Hezbollah fire as 180 rockets fired at north and center cities

ഇസ്രായേലിന് നേര്‍ക്ക് 180ലേറെ റോക്കറ്റുകള്‍ വര്‍ഷിച്ച് ഹിസ്ബുല്ല. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍, സെന്‍ട്രല്‍ ഇസ്രായേലിലാണ് ഹിസ്ബുല്ല തൊടുത്ത മിസൈലുകളും ഡ്രോണുകളും പതിച്ചത്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. കഫാര്‍ ബ്ലും, ഹൈഫ, മാലോത് തര്‍ഷിബ നഗരങ്ങള്‍ക്കു നേരെയായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ആക്രണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. റോക്കറ്റ് പതിച്ച വാഹനങ്ങള്‍ കത്തിനശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച പുലര്‍ച്ചെ മുപ്പതോളം റോക്കറ്റുകളും ഡ്രോണുകളും ലബനാനില്‍ നിന്ന് എത്തിയതായും ഇത് മാര്‍ഗമധ്യേ തകര്‍ത്തുവെന്നും ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. മിസൈലുകളും ഡ്രോണുകളും കൂട്ടത്തോടെ എത്തിയതോടെ ടെല്‍ അവീവിന് വടക്കുള്ള നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുകയും ജനങ്ങള്‍ ഭൂഗര്‍ഭ അറകളിലേക്ക് ഓടിയൊളിക്കുകയും ചെയ്തു.