30
Dec 2023
Thu
30 Dec 2023 Thu

മഹാരാഷ്ട്രയിലെ സ്‌കൂളുകളെ പിടിച്ചുകുലുക്കി സെക്‌സ് വിവാദം; ടീച്ചര്‍മാര്‍ക്കൊപ്പമുള്ള അധ്യാപകന്റെ sex video ലീക്കായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: കാംപസില്‍വച്ച് ടീച്ചര്‍മാര്‍ക്കൊപ്പമുള്ള സെക്‌സ് വീഡിയോ (Sex Video) ലീക്കായി പ്രചരിച്ചത് മഹാരാഷ്ട്രയിലെ സ്‌കൂളുകളെ പിടിച്ചുകുലുക്കി. സഹപ്രവര്‍ത്തകരായ മൂന്ന് വനിത അധ്യാപികമാര്‍ക്കൊപ്പം അധ്യാപകന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഒന്നിലധികം വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാര്‍ക്കൊപ്പം ക്യാമ്പസിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് അധ്യാപകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവത്തില്‍ പൊതു സ്ഥലത്ത് നഗനത പ്രധര്‍ശനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മഹാരാഷ്ട്ര പോലീസ് അധ്യാപകനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ ആമേര്‍ ഖ്വാസിയാണ് പ്രതി. ഇയാള്‍ക്കെതിരെ ഐ.ടി ആക്ടും ചുമത്തി. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ അധ്യാപികമാരുടെയും അധ്യാപകന്റെയും ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും സംശയിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഉഭയസമ്മതത്തോടെ നേരത്തെ നടന്ന ലൈംഗികബന്ധം വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവിട്ടതാണെന്നാണ് കരുതുന്നത്. നവംബര്‍ ഒമ്പതിനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. നാലുപേരും ഒളിവിലാണ്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫും ആണ്.

Sex tapes involving teachers rock 70-year-old education institute in Maharashtra