07
Feb 2024
Sun
07 Feb 2024 Sun

ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എൻ ഐ ടി അധ്യാപിക പ്രഫസര്‍ ഷൈജ ആണ്ടവനെ കുന്ദമംഗലം പൊലീസ് ചോദ്യം ചെയ്യുന്നു. ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി. കുന്ദമംഗലം സിഐയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. എസ്എഫ്ഐ ഏരിയ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.(shaija andavan questioning by police over godse comment)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെഎസ് യുവും എംഎസ്എഫും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപികയായ ഷൈജ ആണ്ടവനെതിരെ പരാതി നൽകിയിരുന്നു.
രാഷ്ട്രപിതാവിന്റെ വധത്തെ ന്യായീകരിക്കുകയും, ഘാതകനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപികയുടെ നടപടി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് എസ്എഫ്‌ഐ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നായിരുന്നു എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റ്.

അധ്യാപികയുടെ ഫേസ്ബുക്ക് കമന്റിനെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് എന്‍ഐടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നാണ് എന്‍ഐടിയുടെ വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക