16
Jul 2024
Thu
16 Jul 2024 Thu
Shane Nigam Movie Madraaskaran

യുവനടന്‍ ഷെയ്ന്‍ നിഗം തമിഴിലേക്കും കാല്‍വയ്ക്കുന്നു. തന്റെ ആദ്യ സിനിമയായ ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. (Shane Nigam Tamil movie ‘Madraskaran’ teaser )  ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് മദ്രാസ്‌ക്കാരന്‍. ഷെയ്ന്‍ നിഗത്തിനെ കൂടാതെ കലയരസന്‍, നിഹാരിക കൊനിഡെല. ഐഷ്വര്യ ദത്ത, കരുണാസ്, പാണ്ടിരാജന്‍ എന്നിവരും സിനിമയിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ദിനം നേരത്തെ തന്നെ അറിയിച്ചിരുന്നു.

മാഹാത്മാ അയ്യങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സംവിധായകന്‍

ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ടീസറില്‍ സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണെന്ന സൂചന നല്‍കുന്നുണ്ട്. ഷെയ്നിനെയും കലയരസനെയും കേന്ദ്രികരിച്ച് നടക്കുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമെന്നാണു സൂചന.

വലിയ തോതില്‍ വയലന്‍സ് നിറഞ്ഞതാണ് ചിത്രമെന്ന് ടീസറില്‍ കാണാം. എസ്. ആര്‍ പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ ബി. ജഗദീശാണ് സിനിമ നിര്‍മിക്കുന്നത്. പ്രസന്ന കുമാര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വസന്ത കുമാറും, മ്യൂസിക്ക് ് സാം സി.എസ് എന്നിവരുമാണ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമ അധികം വൈകാതെ പുറത്തിറങ്ങുമെന്നാണു സൂചന.