16
Nov 2024
Mon
16 Nov 2024 Mon
Sharjah Book Authority offering free boat transport for SIBF 2024 visitors from Dubai

ദുബൈയില്‍ നിന്ന് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി സൗജന്യ ബോട്ട് സവാരി ഏര്‍പ്പെടുത്തിയതായി ഷാര്‍ജ ബുക്ക് അതോറിറ്റി. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റീസുമായി സഹകരിച്ചാണ് നടപടി. 10 ബോട്ടുകളാണ് ഷാര്‍ജ ആര്‍ടിഎയുമായി സഹകരിച്ച് സൗജന്യ സര്‍വീസിനായി ഇറക്കിയിട്ടുള്ളത്. പുസ്തകമേള സമാപിക്കുന്നതു വരെ ബോട്ടുകളുടെ സേവനം തുടരും. ഷാര്‍ജ അക്വേറിയം സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ വരെയാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുക. ഇത്തരമൊരു സേവനമൊരുക്കുന്നതിനായി താല്‍ക്കാലിക ഡോക്കിങ് സൗകര്യം അധികൃതര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ദുബൈ അല്‍ ഖുലൈബ മറൈന്‍ സ്‌റ്റേഷനും ഷാര്‍ജ അക്വേറിയം സ്‌റ്റേഷനുമിടയില്‍ വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ദുബൈയ ആര്‍ടിഎ ബോട്ട് സര്‍വീസ് നടത്തിവരുന്നുണ്ട്. ഉച്ചയ്ക്ക് 2നും വൈകുന്നേരങ്ങളില്‍ 4, 6 സമയത്തും രാത്രി ഒമ്പതിനുമാണ് ഷാര്‍ജ അക്വേറിയം സ്റ്റേഷനില്‍ നിന്ന് ദുബൈയിലേക്ക് ബോട്ടുകള്‍ പുറപ്പെടുക. ദുബൈയിലെ അല്‍ ഖുബൈബ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 3, വൈകീട്ട് 5, രാത്രി എട്ടിനും 10നും ഷാര്‍ജയിലേക്കും ബോട്ടുകള്‍ സര്‍വീസ് നടത്തും.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് രാവിലെ 7, 8.30, ഉച്ചയ്ക്ക് 1, വൈകീട്ട് 4.45 സമയങ്ങളിലും ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് രാവിലെ 7.45, 10 വൈകീട്ട് 4, 5.30, രാത്രി 7 എന്നീ സമയങ്ങളിലും ബോട്ട് സര്‍വീസുകളുണ്ടാവും.