27
Apr 2025
Sat
27 Apr 2025 Sat
Sharukh khan

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ താമസം മാറുന്നതില്‍ കച്ചവടക്കാര്‍ക്കെന്താണ്? ഷാരുഖിന്റെ താമസവും ഞങ്ങളുടെ കച്ചവടവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നത്. (Sharukh khan moves out of Mannath)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെയാണ് മുംബൈയിലെ വസതിയായ മന്നത്തില്‍ നിന്നു ഷാരൂഖും കുടുംബവും താമസം മാറിയത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലായിരുന്നു വീട് മാറ്റം.

ഏകദേശം രണ്ട് വര്‍ഷമെടുക്കും ‘മന്നത്ത്’ പുനരുദ്ധാരണത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് പോയതെടെ ബാന്റ്സ്റ്റാന്റിലെ മന്നത്തിന് മുന്നിലെ സ്ഥിരം തിരക്ക് കുറഞ്ഞു. ഇതില്‍ പണികിട്ടയത് പ്രദേശിക കച്ചവടക്കാര്‍ക്കാണ്.

മുംബൈയിലെ ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുക്കുന്ന പ്രദേശങ്ങളിലൊന്നായ മന്നത്ത് ഇപ്പോള്‍ വിജനമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില വീഡിയോകളില്‍, ഷാരൂഖിന്റെ വീടിന് പുറത്തുള്ള പ്രാദേശിക കച്ചവടക്കാര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുന്നുണ്ട്.

ALSO READ: ”സിന്ധു നദി ഞങ്ങളുടേത്; അതിലൂടെ ഒന്നുകില്‍ നമ്മുടെ വെള്ളം ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം”- മുന്നറിയിപ്പുമായി ബിലാവല്‍ ഭൂട്ടോ

ഇപ്പോള്‍ ആരാധകര്‍ മന്നത്തിന് പുറത്ത് ഒത്തുകൂടുന്നത് നിര്‍ത്തി. ഇത് ആ ആളുകളുടെ വരവിലൂടെ മികച്ച കച്ചവടം ലഭിച്ചിരുന്ന പ്രാദേശിക സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്നാണ് വിവരം.
ഒരു ക്ലിപ്പില്‍, ഒരു ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ഇപ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്നും, ഷാരൂഖ് ഇവിടെ നിന്നും താമസം മാറ്റിയതോടെ വീട്ടിന് മുന്നിലേക്ക് ആളുകള്‍ വരുന്നത് നിലച്ചുവെന്നും പറയുന്നു.

‘ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ് സ്ഥിതി. മുന്‍പ് ഷാരൂഖിനെ കാണാം എന്ന പ്രതീക്ഷയില്‍ ആളുകള്‍ ചിലപ്പോള്‍ ഇവിടെ മണിക്കൂറുകള്‍ നില്‍ക്കുമായിരുന്നു. ഇത് കച്ചവടം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വരുന്ന ആളുകള്‍ ഷാരൂഖ് താമസം മാറ്റിയെന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ സ്ഥലം വിടുന്നു. വന്ന വണ്ടിയില്‍ തന്നെ കയറിപ്പോവുകയാണ് ആളുകള്‍, കച്ചവടം തീരേ കുറഞ്ഞു’ ഒരു പ്രദേശിക കച്ചവടക്കാരന്‍ പറഞ്ഞു.

ഷാരൂഖ് മന്നത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഈ സ്ഥലം സ്‌പെഷ്യല്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നും ഇദ്ദേഹം വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവരും ബാന്ദ്രയിലെ പാലി ഹില്‍ പ്രദേശത്തുള്ള ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്കാണ് കഴിഞ്ഞ മാസം താമസം മാറ്റിയത്. ഷാരൂഖ് ഖാന്‍ മകള്‍ സുഹാന ഖാനുമൊത്തുള്ള കിംഗ് എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത് എന്നാണ് വിവരം. വരും മാസങ്ങളില്‍ ഇതിന്റെ ഷൂട്ടിംഗ് തുടങ്ങും.

ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ കിംഗ് വലിയൊരു താരനിരയുമായാണ് എത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും മാര്‍ഫ്‌ലിക്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തിലോട അടുത്ത വര്‍ഷം ആദ്യത്തിലോ ഏറ്റവും കൂടുതല്‍ കലക്ഷന്‍ പ്രതീക്ഷിക്കുന്ന ബോളിവുഡ് സംരംഭങ്ങളില്‍ ഒന്നാണ് കിംഗ്.

അഭിഷേക് ബച്ചന്‍, അഭയ് വര്‍മ്മ, അര്‍ഷാദ് വര്‍സി എന്നിവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്ത.