09
Jan 2024
Mon
09 Jan 2024 Mon

കണ്ണൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയിരിക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടന്ന യോഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയുണ്ടായത്. മോദി ഭരണത്തില്‍ ജാതിയില്ലെന്നും ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണതെന്നും സുരേഷ് ഗോപി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ റെയില്‍ വരും കേട്ടോ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും സുരേഷ് പറഞ്ഞു. കേരളത്തിലെ അധമ സര്‍ക്കാരിനു മേല്‍ ഇടിത്തീ വീഴട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക