15
Nov 2024
Sun
15 Nov 2024 Sun
SIBF 2024’s 3D comics workshop transforms kids’ sketches into vibrant sculptures

കുട്ടികളുടെ ഇഷ്ട കോമിക് കഥാപാത്രങ്ങളെ ത്രിമാന കളിമണ്‍ രൂപങ്ങളാക്കാന്‍ പഠിപ്പിക്കുന്ന ശില്‍പ്പശാല 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഘടിപ്പിച്ചു. ത്രിമാന കോമിക് ശില്‍പ്പശാലയെന്ന പേരിലായിരുന്നു ആക്ടിവിറ്റീസ് ഹാളില്‍ കുട്ടികള്‍ക്കായി രസകരമായ പരിപാടി അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിക്ടോറിയ യുര്‍ട്‌സെവറും യെല്ലാ മൂവ് സ് എന്ന അവരുടെ യുഎഇ ആസ്ഥാനമായ സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ചേര്‍ന്നായിരുന്നു കളിമണ്‍ രൂപ നിര്‍മാണ പരിശീലനം നല്‍കിയത്. ശില്‍പ്പശാലയില്‍ പങ്കെടുത്ത രകുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച നവ്യാനുഭവത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.