23
Sep 2022
Sat
23 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർവേ നടപടികൾ മുതൽ വിവാദത്തിലായ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി കർണാടകയിലേക്ക് നീട്ടുന്ന കാര്യം ചർച്ചചെയ്യുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബാ​സ​വ​രാ​ജ് ബൊ​മ്മൈ​യും ഈ ​മാ​സം അ​വ​സാ​നം ബം​ഗ​ളൂ​രു​വിൽ വിഷയം ചർച്ച ചെയ്യുന്നത്.

 

പ​ദ്ധ​തി ക​ർ​ണാ​ട​ക​യി​ലേ​ക്കു നീ​ട്ട​ണ​മെ​ന്നു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ധാ​ര​ണ​യാ​യ​ത്.

 

കാ​സ​ർ​ഗോ​ഡ് വ​ഴി മം​ഗ​ലാ​പു​ര​ത്തേ​ക്കു പാ​ത നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കേ​ര​ളം യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടുവ​ച്ച​ത്. ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.