06
Oct 2026
Tue
06 Oct 2026 Tue
Smriti Mandhana appointed as Indian Women cricket team captain

ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ ബിസിസിഐ നിയമിച്ചു. വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന മന്ദാന ഇനി ഏകദിന, ടി20 ഫോർമാറ്റുകളിൽ ഇന്ത്യയെ നയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2013 മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ മന്ദാനയ്ക്ക് മികച്ച അന്താരാഷ്ട്ര പരിചയസമ്പത്തുണ്ട്. ഇതുവരെ 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരമെന്ന നേട്ടവും മന്ദാനയ്ക്കുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ മന്ദാനയുടെ ശ്രദ്ധേയമായ നേട്ടം വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ചതാണ്. 2024ലും 2026ലുമാണ് ആർസിബി മന്ദാനയുടെ നേതൃത്വത്തിൽ ഡബ്ല്യുപിഎൽ കിരീടം നേടിയത്.

ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മന്ദാന പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐ, സെലക്ടർമാർ, സഹതാരങ്ങൾ എന്നിവരോട് നന്ദി അറിയിച്ച മന്ദാന, മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ സംഭാവനകളെയും പ്രത്യേകം പരാമർശിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ പരമാവധി ശ്രമിക്കുമെന്നും മന്ദാന പറഞ്ഞു.

ALSO READ: കാപ്പാ കേസിൽ ജയിൽ മോചിതനായ ബിജെപി കൗൺസിലർ ആർ സു​ഗതനെ ഷാളണിയിച്ചു സ്വീകരിച്ച് സുരേഷ് ​ഗോപി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക