ഹവേരി: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിയില്‍ നിരാശരായിരിക്കുന്ന ബിജെപിക്കാരെ ഞെട്ടിച്ച് മറ്റൊരു സംഭവം. ബിജെപി ക്യാമ്പ് ഓഫീസില്‍ പാമ്പിനെ കണ്ടെത്തിയതാണ് അവിടെ ദുഃഖിച്ചിരുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ഒരുപോലെ പരിഭ്രാന്തിയിലാക്കിയത്.
|
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗോണിലെ ക്യാമ്പ് ഓഫീസിലാണ് പാമ്പ് വന്നത്. ബൊമ്മൈ ഓഫീസിലെത്തിയതിന് പിന്നാലെയാണ് പാമ്പും എത്തിയത്. മുഖ്യമന്ത്രി അകത്തേക്കു പ്രവേശിച്ചതോടെ ഓഫീസിലെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പും പുറത്തു വരികയായിരുന്നു. പ്രവര്‍ത്തകര്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് പാമ്പിനെ പിടിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നാലാം തവണയാണ് ബൊമ്മൈ ഷിഗോണില്‍ നിന്നും ജനവിധി തേടുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിലേക്കാണ് ബിജെപി കുതിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 132 സീറ്റുകളിലാണ് കോണ്‍ഗ്രസ് കരുത്തരായി മുന്നേറുന്നത്. 65 സീറ്റുകളില്‍ കാലിട്ടടിക്കുകയാണ് ബിജെപി. ജെഡിഎസ് 21 സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023





