11
Apr 2026
Wed
11 Apr 2026 Wed
social media influencer Rincy Mumthas caught with MDMA again

സോഷ്യല്‍ മീഡിയ താരം കോഴിക്കോട് ഫറാഖ് സ്വദേശി റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡന്‍സിയില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരും യുവതിക്കൊപ്പം പിടിയിലായി. ഇവരില്‍ നിന്ന് 3.58 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി സംഘം വാടകയ്ക്ക് മുറി എടുത്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

2025 ജൂലൈയിലാണ് റിന്‍സ് മുമ്പ് എംഡിഎംഎയുമായി പിടിയിലായത്. സിനിമാ മേഖലയില്‍ അടക്കം ലഹരി എത്തിച്ചു നല്‍കുകയാണ് റിന്‍സിയുടെ രീതിയെന്ന് പോലീസ് പറയുന്നു.

ALSO READ: പ്രായപൂര്‍ത്തിയാവാത്ത 180 പെണ്‍കുട്ടികളെ 19കാരന്‍ പീഡിപ്പിച്ചതായി ബിജെപി എംപിയുടെ പരാതി; കുറ്റാരോപിതന്റെ വീടിനു നേരെ ബുള്‍ഡോസര്‍ പ്രയോഗം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക