19കാരന്‍ പ്രായപൂര്‍ത്തിയാവാത്ത 180 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തുവെന്ന ബിജെപി എംപിയുടെ പരാതിയില്‍ കുറ്റാരോപിതന്‍ അറസ്റ്റില്‍. പിടിയിലായ 19കാരന്റെ വീടിനു നേരെ ബുള്‍ഡോസര്‍ പ്രയോഗം നടത്തി ഒരു ഭാഗം പൊളിച്ചുനീക്കി.
|
മഹാരാഷ്ട്രയിലെ അമരാവതി ജില്ലക്കാരനായ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ വീടിന്റെ മുകള്‍ നിലയിലേക്ക് പ്രവേശിക്കുന്നതിനു നിര്‍മിച്ച ഇരുമ്പുഗോവണിയാണ് മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കിയത്. ബിജെപി എംഎല്‍എ പ്രവീണ്‍ തയാഡേ നടപടികള്‍ക്കു നേതൃത്വം നല്‍കി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു മുനിസിപ്പാലിറ്റിയുടെ പൊളിച്ചുനീക്കല്‍.
ഏപ്രില്‍ 11നാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി മുംബൈയിലും പൂനെയിലുമെത്തിച്ച് അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയായിരുന്നു യുവാവ് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയമാണ് ചെയ്തിരുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബിജെപി എംപി അനില്‍ ബോണ്ടേയാണ് യുവാവിനെതിരേ ആരോപണങ്ങളുയര്‍ത്തി പോലീസില്‍ പരാതി നല്‍കിയത്.
ALSO READ: യുദ്ധം അവസാനിക്കാറെയെന്ന് ട്രംപ്; യുഎസിന്റെ ഹോര്‍മുസ് ഉപരോധം തുടരുന്നു




