29
Oct 2023
Sun
29 Oct 2023 Sun

പാലക്കാട് :സംഘ്പരിവാർ നിർമിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പ്രതിയെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ സുഹൈബ് സി ടി.ഫലസ്തീനിനോടൊപ്പം നിൽക്കുന്ന മുസ്ലിംകളെയും കേരള സർക്കാറിനേയും പ്രതിസ്ഥാനത്ത് നിർത്തി സംഘ്പരിവാർ തുടങ്ങിയ വലിയൊരു വിദ്വേഷ കാംപയിനാണ് വളരെ വേഗം അവരെ തന്നെ തിരിഞ്ഞ് കൊത്തിയതെന്നും അദ്ദേഹം പറഞ്ഞു.സ്ഫോടനത്തെ മുൻനിർത്തി വിദ്വേഷ പ്രചരണം നടത്തിയ സംഘ്പരിവാറിനും കാസക്കുമൊക്കെ എതിരെ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസൂത്രിത പ്രചരണത്തിനാവശ്യമായ രൂപത്തിൽ ഈ സമയത്ത് തന്നെ ഇങ്ങനൊരു സ്ഫോടനം നടത്തുന്നതിന് മാർട്ടിനു പിന്നിൽ ഇവരിലാരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്ന് കൂടി പുറത്ത് കൊണ്ടു വരാൻ കഴിയും വിതം അന്വേഷണം നടത്തണം എന്ന് കൂടി അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രതിരോധ ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.