18
Oct 2024
Mon
18 Oct 2024 Mon
son dies who set ablaze by father daughter in critical stage

കൊല്ലം ഓയൂര്‍ റോഡ്‌വിളയില്‍ പെട്രോളൊഴിച്ചു തീക്കൊളുത്തി ജീവനൊടുക്കിയ അച്ഛനു പിന്നാലെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 18കാരനായ മകനും മരിച്ചു. പൊള്ളലേറ്റ 13കാരി ഗുരുതരാവസ്ഥയില്‍. വിനോദാണ് ഭാര്യയുടെ മരണവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി മക്കള്‍ക്കൊപ്പം ഉറങ്ങാന്‍കിടന്ന വിനോദ് കുമാര്‍ മക്കള്‍ ഉറങ്ങിയ ശേഷം രാത്രി 11.30ഓടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളേലെറ്റ മൂവരെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

വിനോദ് ആദ്യവും മകന്‍ മിഥുന്‍ ഇന്നുമായാണ് മരിച്ചത്. വിനോദിന്റെ മകള്‍ വിസ്മയ ആണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുന്നത്. അടുത്ത മുറിയില്‍ വിനോദിന്റെ അമ്മ ഉറങ്ങിക്കിടന്നിരുന്നു. ഇവര്‍ വൈകിയാണ് ദാരുണമായ സംഭവം അറിയുന്നത്.