16
Nov 2023
Wed
16 Nov 2023 Wed

സ്കേറ്റിങ് പരിശീലനത്തിനിടെ പൊലീസുദ്യോ​ഗസ്ഥയുടെ മകൻ കാറിടിച്ചു മരിച്ചു. ലഖ്നൗവിലാണ് സംഭവം. അ‍ഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്തുവയസ്സുകാരനായ മകൻ നമീഷ് ആണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിൽ സഞ്ചരിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കുട്ടിയെ ഇടിച്ചുവീഴ്ത്തിയ വാഹനം നിർത്താതെ പോയിരുന്നു. ഓടിക്കൂടിയവർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക