22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ചോദിച്ചിട്ടു ന​ൽ​കാ​ത്ത​തി​ന് മകൻ അ​മ്മ​യെ മണ്ണെണ്ണയൊഴിച്ചു തീക്കൊ​ളു​ത്തി. തൃ​ശൂ​ർ ച​മ്മ​ണ്ണൂ​രി​ലാണ് സം​ഭ​വം. ച​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി മ​നോ​ജ് ആണ് അ​മ്മ ശ്രീ​മ​തി​യെ (75) മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തിയത്. ഗു​രു​ത​രമായി പൊ​ള്ള​ലേറ്റ ശ്രീമതി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിൽസയിലാണ്.

 

ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മ​നോ​ജ് അ​മ്മ​യെ തീ ​കൊ​ളു​ത്തി​യ​ത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​മ​തി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

 

മ​നോ​ജ് മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ദീ​ർ​ഘ​കാ​ല​മാ​യി മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും പൊ​ലീ​സ് പ​റ​യുന്നു.