ഉറങ്ങിക്കിടന്നവർക്കുമേൽ ലോറി പാഞ്ഞുകയറി നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ഡൽഹിയിലെ സീമാപൂരി മേഖലയിൽ പുലർച്ചെ 1.51നാണ് അപകടം.
|
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ഡിപ്പോയ്ക്കു സമീപം റോഡിലെ ഡിവൈഡറിൽ ഉറങ്ങിക്കിടന്നവർക്കു മേൽ ലോറി പാഞ്ഞുകയറിയാണ് അപകടം. കരിം(52), ഛോട്ടേ ഖാൻ(25), ഷാ ആലം(38), റാഹു(45) എന്നിവരാണ് മരിച്ചത്. മനീഷ്(16), പ്രദീപ്(30)എന്നിവർക്കാണ് പരിക്ക്.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ സംഭവശേഷം ഓടിരക്ഷപ്പെട്ടു. ഡിവൈഡറിലുണ്ടായ വൈദ്യുതിപോസ്റ്റും ലോറി ഇടിച്ചുതകർത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



