25
Aug 2024
Tue
25 Aug 2024 Tue
Spicejet

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ രാത്രി 11.30 ന് ദുബയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം മുടങ്ങി.(Spice Jet cancelled service; 180 passengers stranded at Nedumbassery)  യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനമെത്താത്തതാണ് യാത്രക്കാരെ വലച്ചത്. ദുബയിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തകരാര്‍ പരിഹരിച്ച് ദുബയില്‍ നിന്ന് വിമാനമെത്തിയാല്‍ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു.