മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ 11ന്
|
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 11 ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ 10 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. പ്രായപരിധി 28 വയസ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
പ്രവേശനം ഉറപ്പാകുന്നവര്‍ അഡ്മിഷന്‍ ഫീസ് / കോഴ്‌സ് ഫീസ് അടയ്ക്കാന്‍ തയ്യാറായി വരണം.
ഫോണ്‍: 04842422275.


