15
Jun 2024
Thu
15 Jun 2024 Thu

SSC പുതിയ വിജ്ഞാപനം എത്തി; 17,727 ഒഴിവുകള്‍; യോഗ്യത; ഡിഗ്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രസര്‍ക്കാരിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) ഈ വര്‍ഷത്തെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (CGL) വിജ്ഞാപനം ഇറക്കി. കേന്ദ്രസര്‍ക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടിയാണ് വിജ്ഞാപനം. ഇന്ത്യന്‍ റെയില്‍വേ, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 17,727 ഒഴിവുകളാണ് ഉള്ളത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

അപേക്ഷിക്കേണ്ട തീയതി: 2024 ജൂണ്‍ 24 മുതല്‍ ജൂലൈ 27 വരെ
അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 2024 ജൂലൈ 25

ആദ്യഘട്ട പരീക്ഷ: 2024 സെപ്റ്റംബര്‍, ഒക്ടോബര്‍
രണ്ടാംഘട്ട പരീക്ഷ: 2024 ഡിസംബര്‍

ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

Name of Post Ministry/Department/ Office/Cadre
Assistant Section Officer Ministry of Electronics and Information Technology
Assistant Section Officer Central Secretariat Service
Assistant Section Officer Intelligence Bureau
Assistant Section Officer Ministry of Railways
Assistant Section Officer Ministry of External Affairs
Assistant Section Officer AFHQ
Assistant / Assistant Section Officer Other Ministries/ Departments/ Organizations
Inspector of Income Tax CBDT
Inspector, (Central Excise) CBIC
Inspector (Preventive Officer) CBIC
Inspector (Examiner) CBIC
Assistant Enforcement Officer Directorate of Enforcement,Department of Revenue
Sub Inspector Central Bureau of Investigation
Inspector Posts Department of Posts, Ministry of Communications
Inspector Central Bureau of Narcotics,Ministry of Finance
Assistant / Assistant Section Officer Other Ministries/ Departments/ Organizations
Executive Assistant CBIC
Research Assistant National Human Rights Commission (NHRC)
Divisional Accountant Offices under C&AG
Sub Inspector National Investigation Agency (NIA)
Sub-Inspector/ Junior Intelligence Officer Narcotics Control Bureau (MHA)
Junior Statistical Officer Ministry of Statistics & Programme Implementation
Auditor Offices under C&AG
Auditor Offices under CGDA
Auditor Other Ministry/ Departments
Accountant Offices under C&AG
Accountant Controller General of Accounts
Accountant/ Junior Accountant Other Ministry/ Departments
Postal Assistant/ Sorting Assistant Department of Posts, Ministry of Communications
Senior Secretariat Assistant/ Upper Division Clerks Central Govt. Offices/ Ministries other than CSCS cadres
Senior Administrative Assistant Military Engineering Services, Ministry of Defence
Tax Assistant CBDT
Tax Assistant CBIC
Sub-Inspector Central Bureau of Narcotics, Ministry of Finance

 

യോഗ്യത

1. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ നിന്നും നിന്നും പ്ലസ് ടു തലത്തില്‍ കണക്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്.

അല്ലെങ്കില്‍

സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രി.
2. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്II

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സ്റ്റാറ്റിക്‌സ് ഒരു വിഷയമായി ഏതെങ്കിലും വിഭാഗത്തില്‍ ഡിഗ്രി ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദ കോഴ്‌സിന്റെ 3 വര്‍ഷവും അല്ലെങ്കില്‍ 6 സെമസ്റ്ററുകളിലും സ്റ്റാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
3. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലെ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത

ഏതെങ്കിലും ഡിഗ്രി ബിരുദം ഉണ്ടായിരിക്കണം.

നിര്‍ബന്ധമായ യോഗ്യത: ഒരു വര്‍ഷത്തെ ഗവേഷണ പരിചയം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് അല്ലെങ്കില്‍ നിയമത്തില്‍ ഡിഗ്രി.
4. മറ്റുള്ള എല്ലാ തസ്തികകളിലേക്കും

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്
(വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല)

പരീക്ഷാ കേന്ദ്രം
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷിക്കേണ്ട ലിങ്ക്: https://ssc.gov.in/login

വിജ്ഞാപനം: https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_CGLE_2024_06_24.pdf