പ്ലസ്ടു യോഗ്യതയുണ്ടോ? കേന്ദ്ര പോലീസില്‍ കോണ്‍സ്റ്റബിള്‍ ആവാന്‍ അവസരം; 7500ലധികം ഒഴിവുകള്‍
|
കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര പോലീസില്‍ ഒരു ജോലിയെന്നത് ഏത് ഉദ്യോഗാര്‍ഥികളുടെയും സ്വപ്‌നമാണ്. അത്തരക്കാര്‍ക്കായി സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍ (SSC) ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (Executive) പരീക്ഷക്ക് അപേക്ഷക്ഷണിച്ച് വിജ്ഞാപനം ഇറക്കി. പ്രൊമോഷന്‍ വഴി ഹെഡ് കോണ്‍ സ്റ്റബിള്‍, ASI, SI വരെ എത്തിച്ചേരാന്‍ സാധിക്കുന്ന അവസരമാണിത്. വിശദവിവരങ്ങള്‍ താഴെ പറയും വിധമാണ്.
ഫീസ്: 100 രൂപയാണ് അപേക്ഷ ഫീസ്
(സ്ത്രീകള്‍ക്കും SC/ST, Ex.സര്‍വീസ് കാറ്റഗറിക്ക് ഫീസില്ല)
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 30
എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.
തിരഞ്ഞെടുക്കപ്പെട്ടാല്‍ 69,100 രൂപ വരെ ശമ്പളവും മറ്റു കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും
യോഗ്യത: പ്ലസ്ടു വിജയം.
പോലീസ് ജോലി ആയതിനാല്‍ മികച്ച ശാരീരിക ക്ഷമതയും ആവശ്യമാണ്.
കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്.
എങ്ങിനെ അപേക്ഷിക്കാം:
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://ssc.nic.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുക മറ്റുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, പാസ്സ്‌വേര്‍ഡ്, ക്യാപ്ച്ച എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.


